കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ സിലി വധക്കേസിലെ 1200 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചു. 165 സാക്ഷികളാണുള്ളത് എന്ന് കുറ്റപത്രത്തില്‍ പറന്നു. 92 ഡോക്യുമെന്റ്‌സും ഇതോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
സിലിയെ രണ്ടാം ശ്രമത്തിലാണ് ജോളി കൊലപ്പെടുത്തിയത് എന്ന് പൊലീസ് പറയുന്നു. ആദ്യ ശ്രമത്തില്‍ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചിരുന്നെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. അന്നത്തെ ഡോക്ടറുടെ കുറിപ്പ് പൊലീസിന് കിട്ടിയിട്ടുണ്ട്. അന്ന് ഇക്കാര്യം കുടുംബാംഗങ്ങള്‍ കാര്യമായി എടുത്തിരുന്നെങ്കില്‍ സിലി ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
രണ്ടാം ശ്രമത്തില്‍ ജോളി മഷ്‌റൂം ക്യാപ്‌സ്യൂളില്‍ സയനൈഡ് നിറച്ച് നല്‍കിയാണ് സിലിയെ വകവരുത്തിയത്. കുടിക്കാന്‍ കൊടുത്ത വെള്ളത്തിലും സയനൈസ് കലര്‍ത്തി. ജോളി ഈ സമയത്ത് ചിരിക്കുകയായിരുന്നുവെന്ന് സിലിയുടെ മകന്റെ മൊഴിയും ഉണ്ട്. സിലിയെ കൊലപ്പെടുത്തിയത് ഷാജുവിനെ കല്യാണം കഴിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നുവെന്നും പൊലീസ് പറയുന്നത്.