കോഴിക്കോട് : കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ ഇന്ന് അന്വേഷണ സംഘം എന്‍.ഐ.ടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ആല്‍ഫൈന്‍ വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ജോളിയെ തെളിവെടുപ്പിന് എത്തിക്കുക.
ആല്‍ഫൈന്‍ വധക്കേസില്‍ ഞായറാഴ്ച വരെ ജോളിയുടെ കസ്റ്റഡി കാലാവധി നീട്ടിയിരുന്നു. റോയി വധക്കേസില്‍ ജോളിയെ എന്‍.ഐ.ടി കാന്റീനിലെത്തിച്ച് നേരത്തെയും തെളിവെടുപ്പ് നടത്തിയിരുന്നു. ജോളിയുടെ ഫോണ്‍ കോള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ജോളിയുടെ സാന്നിധ്യത്തില്‍ ഇന്ന് അന്വേഷണ സംഘം കോള്‍ ഡീറ്റയില്‍സ് പരിശോധിക്കും.
അതേസമയം മഞ്ചാടിയില്‍ മാത്യു വധക്കേസില്‍ ജോളിയെ അറസ്റ്റ് ചെയ്യാന്‍ കൊയിലാണ്ടി പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. കൂടത്തായി കൂട്ടകൊലപാതക കേസിലെ 6 കൊലപാതകങ്ങളില്‍ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇനി മൂന്ന് കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്താനായുള്ളത്. ഇതില്‍ മാത്യു വധക്കേസില്‍ കൂടി അറസ്റ്റു രേഖപ്പെടുത്തിയാല്‍ പിന്നെ അന്നമ്മയുടെയും ടോം തോമസിന്റെയും കൊലക്കേസിലാണ് അറസ്റ്റ് രേഖപ്പെടുത്താനുള്ളത്.