കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിലെ പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. പ്രതികളെ മൂന്നുപേരെയും നാളെ കോടതിയില്‍ ഹാജരാക്കണം.
റിമാന്‍ഡിലായ കേസിലെ രണ്ടാം പ്രതി എം.എസ് മാത്യുവിന്റെ ജാമ്യാപേക്ഷയും നാളെ കോടതി പരിഗണിക്കും. ജോളിക്ക് സയനൈഡ് എത്തിച്ചു കൊടുത്തു എന്നതാണ് എം.എസ് മാത്യുവിനെതിരായ കുറ്റം.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ഹരിദാസ് പ്രതികളെ 15 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് കോടതിയില്‍ അപേക്ഷ നല്‍കി. രണ്ട് അപേക്ഷകളും പരിഗണിച്ച കോടതി കേസ് നാളത്തേക്ക് മാറ്റിവെക്കുകയായിരുന്നു.