കൂടത്തായി കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ നാല് പ്രതികളും 246 സാക്ഷികളുമാണുള്ളത്. കേസില്‍ മാപ്പ് സാക്ഷികളില്ല. സംതൃപ്തിയോടെയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് എസ് പി കെജി സൈമണ്‍ പറഞ്ഞു. 8000 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.
ജോളിയാണ് കേസിലെ ഒന്നാം പ്രതി എം.എസ് മാത്യു രണ്ടാം പ്രതിയും പ്രജികുമാര്‍ മൂന്നാം പ്രതിയും മനോജ് നാലാം പ്രതിയുമാണ്.
കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, വ്യാജ രേഖ ചമക്കല്‍, വഞ്ചന, വിഷം കയ്യില്‍ വെയ്ക്കുക എന്നിവചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
നിരവധി രേഖകള്‍ ജോളി വ്യാജമായിയുണ്ടാക്കിയെന്നും കുറ്റുപത്രത്തില്‍ പറയുന്നു. ബികോം, എംകോം, യുജിസി നെറ്റ്, എന്‍ ഐടി ഐഡി കാര്‍ഡ് എന്നീ രേഖകള്‍ ജോളി വ്യാജമായണുണ്ടാക്കിയത്.
റോയിയെ കൊന്നത് കടലക്കറിയിലും വെള്ളത്തിലും സയനൈഡ് കലര്‍ത്തിയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.