ആദ്യ സിനിമയിലെ ആദ്യ സംഭാഷണം; ഒരു ഓര്‍മപുതുക്കലുമായി റഹ്മാന്‍

37 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ആദ്യ സിനിമയിലെ ആദ്യ സംഭാഷണം പങ്കുവച്ചെത്തിയിരിക്കുകയാണ് റഹ്മാന്‍. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം സിനിമയില്‍ നിന്നുള്ള ആദ്യ സംഭാഷണം ഓര്‍ത്തെടുത്ത് പങ്കുവച്ചിരിക്കുന്നത്.

പത്മരാജന്റെ സംവിധാനത്തില്‍ 1983 ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്നയാളാണ് റഹ്മാന്‍. ഈ സിനിമയില്‍ നിന്നുള്ള ആദ്യ സംഭാഷണമാണ് താരം പങ്കുവച്ചത്. ”മമ്മൂട്ടിയോട്. വായടക്കൂ, അബദ്ധം പറയരുത്. എന്റെ ആദ്യ ഡയലോഗ്. ക്യാമറയ്ക്ക് മുന്നിലെ എന്റെ ആദ്യ ഷോട്ട്. എന്റെ ആദ്യ നായകനോടൊപ്പം” എന്ന് കുറിച്ചുകൊണ്ട് സിനിമയിലെ രംഗം പങ്കുവച്ചുകൊണ്ടാണ് റഹ്മാന്‍ എത്തിയത്.

https://www.instagram.com/p/B7u-iOOpXxj/?utm_source=ig_web_copy_link

ഊട്ടിയിലെ ബോര്‍ഡിങ് സ്‌കൂളിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ രവി പുത്തൂരാന്‍ എന്ന വിദ്യാര്‍ഥിയെയാണ് റഹ്മാന്‍ അവതരിപ്പിച്ചത്. ആലീസ് എന്ന അധ്യാപികയായി സുഹാസിനിയെത്തിയപ്പോള്‍ ആലീസിന്റെ കാമുകന്‍ ക്യാപ്റ്റന്‍ തോമസായി മമ്മൂട്ടി വേഷമിട്ടു.

Top