കോപ്പ ഡെല്‍ റേയുടെ രണ്ടാം ഘട്ട സെമി പോരാട്ടത്തില്‍ ഇന്ന് രാത്രി എല്‍ ക്ലാസിക്കോ ആതിഥേയരെ നേരിടും. നേരത്തെ ക്യാമ്പ് നൗവില്‍ നടന്ന ആദ്യപാദ സെമിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ എത്തിയിരുന്നു. അതുകൊണ്ട് തന്നെ മത്സരത്തിലെ വിജയികള്‍ ഫൈനലില്‍ പ്രവേശിക്കും.
സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ റയല്‍ ബാഴ്‌സയോട് 15 എന്ന സ്‌കോറിന് ബെര്‍ണാബുവില്‍ പരാജയപ്പെട്ടിരുന്നു, എന്നാല്‍ അതില്‍ നിന്നും ഏറെ മുന്നേറിയ ഒരു ടീമായിട്ടായിരുന്നു റയല്‍ കോപ്പ ഡെല്‍ റേയിലെ ആദ്യത്തെ സെമി കളിച്ചത്. ജിറോണക്കെതിരെ തോല്‍വിയും ലെവന്റെക്കെതിരെ വിജയവുമായിട്ടാണ് റയല്‍ എത്തുന്നത്. എന്നാല്‍ പ്രധാന ശത്രുക്കളുടെ മുന്നില്‍ ഇരു കൈയും മറന്ന് റയല്‍ പോരാടുമെന്നു ഉറപ്പാണ്. വിലക്ക് മൂലം കഴിഞ്ഞ ദിവസം കളിക്കാതിരുന്ന ക്യാപ്റ്റന്‍ റാമോസ് ടീമില്‍ തിരിച്ചെത്തുന്നത് റയലിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.
മുഴുവന്‍ ഫിറ്റ്‌നസ് ഇല്ലാതെയായിരുന്നു മെസ്സി കഴിഞ്ഞ സെമി കളിച്ചത്, എന്നാല്‍ തന്റെ ഫോമിലേക്ക് മെസ്സി തിരിച്ചെത്തിയത് ബാഴ്‌സക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്. സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ ആവര്‍ത്തിക്കാന്‍ ആയിരിക്കും റയലിന്റെ ശ്രമം. മെസ്സിയുടെ ഹാട്രിക്കോടെ സെവിയയെ തോല്‍പ്പിച്ചാണ് ബാഴ്‌സ എത്തുന്നത്. പരിക്ക് കാരണം ആര്‍തുറും സിലിസെനും കളിക്കില്ല എന്നുറപ്പാണ്, എന്നാല്‍ പൂര്‍ണ ഫിറ്റ്‌നെസ് വീണ്ടെടുത്ത ഉമിറ്റിറ്റി ടീമില്‍ ഇടം നേടിയേക്കും.