ഇഞ്ചിയോണ്‍: കൊറിയ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റനില്‍ ഇന്ത്യന്‍ താരം പി. കശ്യപ് പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍. 2018 ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല ജേതാവ് മലേഷ്യയുടെ ഡാറന്‍ ല്യൂവിനെയാണ് (2117, 1121, 2112) പ്രീ ക്വാര്‍ട്ടറില്‍ കീഴടക്കിയത്.
മുന്‍ ലോക രണ്ടാം നമ്പര്‍ താരമായ ഡെന്‍മാര്‍ക്കിന്റെ ജാന്‍ ഓ ജോര്‍ഗെന്‍സനാണു ക്വാര്‍ട്ടറില്‍ കശ്യപിന്റെ എതിരാളി. സിംഗിള്‍സ് വിഭാഗത്തില്‍ മറ്റ് ഇന്ത്യന്‍ താരങ്ങള്‍ എല്ലാവരും ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ത്തന്നെ പുറത്തായിരുന്നു.