മുംബൈ വിമാനത്താവളത്തിൽ 15 കിലോ സ്വർണവുമായി കൊറിയൻ പൗരൻ അറസ്റ്റിൽ

arrest

മുംബൈ : മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നാലു കോടിയുടെ 15 ഗ്രാം സ്വർണവുമായി കൊറിയൻ പൗരൻ പിടിയിൽ. 15 കിലോ ഗ്രാം സ്വർണ്ണ കട്ടകളാണ് ഇയാളിൽ നിന്ന് കണ്ടെത്തിയത്. ഓരോ കട്ടയും ഒരു കിലോഗ്രാം തൂക്കമുള്ളവയാണെന്ന് അധികൃതർ പറഞ്ഞു.

ഹോങ്കോങ്ങിൽ നിന്നും കാതെ പസഫിക് എയർലൈൻസ് വഴി വിമാനത്താവളത്തിൽ എത്തിയപ്പോളാണ് മുംബൈ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് ഇയാളെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്ത് വരുകയാണ്. കേസിൽ കൂടുതൽ അന്വേഷണം ആരംഭിച്ചു.

Top