കൊറിയ സൂപ്പര്‍ സീരീസിന് ബുധനാഴ്ച തുടക്കം; ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയില്‍ സൂപ്പര്‍ താരം സിന്ധു

സിയൂള്‍: കൊറിയ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് ബുധനാഴ്ച തുടക്കമാകും.

സൂപ്പര്‍ താരം പി.വി.സിന്ധുവിലാണ് ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷ മുഴുവനും. ഇന്ത്യന്‍ വനിതാ ബാഡ്മിന്റണിലെ മറ്റൊരു മിന്നും താരമായ സൈന നെഹ്വാളും, പുരുഷ സിംഗിള്‍സില്‍ നിന്ന് കെ. ശ്രീകാന്തും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ് മെഡല്‍പ്രതീക്ഷകളുടെ കണ്ണുകള്‍ സിന്ധുവിലേക്ക് ചുരുങ്ങിയത്.

അടുത്ത ആഴ്ച ആരംഭിക്കുന്ന ജപ്പാന്‍ ഓപ്പണിനു മുന്നോടിയായുള്ള പരീശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് സൈനയും ശ്രീകാന്തും കൊറിയ സൂപ്പര്‍ സീരീല്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.

എസ്‌കെ ഹാന്‍ഡ്‌ബോള്‍ സ്റ്റേഡിയത്തില്‍ ഹോങ്കോംഗ് താരം ചെയുംഗ് നാംഗ് യീയുമായാണ് സിന്ധുവിന്റെ ആദ്യമത്സരം.

Top