കൊറിയന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇരു കൊറിയകളും തയ്യാറെടുക്കുന്നു

moom_kim

സോള്‍ : 65 വര്‍ഷമായി തുടരുന്ന കൊറിയന്‍ യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കാന്‍ ദക്ഷിണ കൊറിയ എത്രയും വേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ഉത്തര കൊറിയ.

യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കുന്നതിനു ദക്ഷിണ കൊറിയയുടെ ഭാഗത്തു നിന്നു പൂര്‍ത്തിയാക്കേണ്ട നടപടിക്രമങ്ങള്‍ അടിയന്തര പ്രധാന്യം നല്‍കി പൂര്‍ത്തിയാക്കണമെന്നാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. യഥാസമയം നടപടി സ്വീകരിച്ചില്ലെങ്കില്‍ ഒത്തുതീര്‍പ്പിന്റെ അര്‍ത്ഥം നഷ്ടപ്പെടുമെന്നും ഉത്തര കൊറിയ വ്യക്തമാക്കി. ഇരു കൊറിയകളും 1950 ല്‍ ആരംഭിച്ച യുദ്ധം 1953 ല്‍ അവസാനിച്ചെങ്കിലും ഇതുവരെ ഔപചാരികമായി യുദ്ധവിരാമമായിട്ടില്ല. അതുകൊണ്ടു തന്നെ ഇരുകൊറിയകളും സാങ്കേതികമായി യുദ്ധാവസ്ഥയിലാണ്.

ഇക്കഴിഞ്ഞ ഏപ്രിലില്‍ ഉത്തര കൊറിയ തലവന്‍ കിം ജോങ് ഉന്നും ദക്ഷിണ കൊറിയ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും തമ്മില്‍ നടന്ന ഉച്ചകോടിയിലാണു കൊറിയന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ധാരണയായത്. സമ്പൂര്‍ണ യുദ്ധവിരാമക്കരാര്‍ ഒപ്പുവയ്ക്കാന്‍ ഇരുകൊറിയകളും തീരുമാനിച്ചെങ്കിലും കടമ്പകള്‍ പൂര്‍ത്തീകരിച്ചിട്ടില്ല. മൂന്നു വര്‍ഷം നീണ്ടു നിന്ന കൊറിയന്‍ യുദ്ധത്തില്‍ അഞ്ചുലക്ഷത്തിലേറെ പേരാണു കൊല്ലപ്പെട്ടത്.

Top