രാജസ്ഥാനില്‍ വിദ്യാര്‍ഥിനിയെ ഫെയ്‌സ്ബുക്ക് സുഹൃത്ത് തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു

rape

കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് സുഹൃത്തും കൂട്ടാളിയും ചേര്‍ന്ന് നാലുദിവസത്തോളം തടവിലാക്കി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റു ചെയ്തു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സ്വകാര്യ സ്‌കൂളില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണു പീഡനത്തിനിരയായത്.

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്ത് പങ്കജ് ദോബിയെന്ന ബിരുദ വിദ്യാര്‍ഥിയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഏപ്രില്‍ ആദ്യ വാരമാണ് ഇവര്‍ ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ടതെന്ന് പൊലീസ് പറുന്നു. ചാറ്റിങ്ങിലൂടേയും ഫോണ്‍ വിളികളിലൂടേയും അടുത്ത ഇവര്‍ ഏപ്രില്‍ 24-നാണ് നേരില്‍ കണ്ടത്. തുടര്‍ന്ന് കോളജില്‍ വിടാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ബൈക്കില്‍ കൊണ്ടുപോവുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയെ മുറിയിലേക്ക് കൊണ്ടു പോവുകയും ഇവിടെ തടവിലാക്കി നാലുദിവസം ഇയാളും സുഹൃത്ത് ദിനേഷും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയില്‍ അവിടെനിന്നു രക്ഷപെട്ട പെണ്‍കുട്ടി വീട്ടിലെത്തി മാതാപിതാക്കളോടു വിവരം പറയുകയും പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്നു നടത്തിയ പൊലീസ് അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്.

Top