ദില്ലി: കോതമംഗലം പള്ളി ഏറ്റെടുക്കുന്നതിനെതിരെ യാക്കാബോയ വിഭാഗത്തിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി. ഹര്‍ജി ഫയല്‍ ചെയ്യാന്‍ കാലതാമസം ഉണ്ടായെന്നും കക്ഷി അല്ലാത്തവരുടെ ഹര്‍ജി അനുവദിക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു. ജനുവരി എട്ടിനകം പളളി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
അതിന് കഴിയുന്നില്ലെങ്കില്‍ സിആര്‍പിഎഫ് പളളി ഏറ്റെടുക്കണം. കേന്ദ്ര സേനയുടെ പളളിപ്പുറം ക്യാമ്പിനാകും ഇതിന്റെ ചുമതല. കോടതി ഉത്തരവ് സിആര്‍പിഎഫിനെ അറിയിക്കാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനെ ചുമതലപ്പെടുത്തി.