കൊച്ചി: കോതമംഗലം പള്ളത്തര്‍ക്കം സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസ് അയച്ചു. റമ്പാന്‍ തോമസ് പോളിന്റെ ഹര്‍ജിയിലാണ് നടപടി.
കോടതി ഉത്തരവ് നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് കോടതി പറഞ്ഞു. കേന്ദ്രസേനയുടം സംരക്ഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. സര്‍ക്കാരിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ജനുവരി 4ന് കേസ് വീണ്ടും പരിഗണിക്കും.