കൊച്ചി: കോതമംഗലം ചെറിയ പള്ളിത്തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ കേന്ദ്ര സേനയുടെ സംരംക്ഷണം ആവശ്യപ്പെട്ട് റമ്പാന്‍ തോമസ് പോള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
പ്രശ്‌നത്തില്‍ നിലപാട് അറിയിക്കാള്‍ കഴിഞ്ഞ ദിവസം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചിരുന്നു. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തം ആണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.