കോതമംഗലം പള്ളിത്തര്‍ക്കം ; തോമസ് പോള്‍ റമ്പാനെ അറസ്റ്റ് ചെയ്ത് നീക്കി

കൊച്ചി: കോതമംഗലം പള്ളിത്തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് റമ്പാന്‍ തോമസ് പോളിനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആരോഗ്യ നില മോശമായതിനെ തുടര്‍ന്നാണ് ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരമാണ് റമ്പാനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞ 26 മണിക്കൂറായി പള്ളിക്ക് പുറത്ത് കഴിയുകയായിരുന്നു റമ്പാന്‍.

റമ്പാനെ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റിയത്. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് തോമസ് പോള്‍ റമ്പാന്‍ പ്രതികരിച്ചു. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ പ്രാര്‍ത്ഥനയ്ക്കായി കോതമംഗലം ചെറിയപള്ളിയില്‍ എത്തിയ ഓര്‍ത്തഡോക്‌സ് റമ്പാനെ 26 മണിക്കൂറിന് ശേഷമാണ് റമ്പാനെ പള്ളിയില്‍ നിന്ന് മാറ്റിയത്.

അതേസമയം കോതമംഗലം പള്ളത്തര്‍ക്കം സംബന്ധിച്ച് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസ് അയച്ചു. റമ്പാന്‍ തോമസ് പോളിന്റെ ഹര്‍ജിയിലാണ് നടപടി.

കോടതി ഉത്തരവ് നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് കോടതി പറഞ്ഞു. കേന്ദ്രസേനയുടം സംരക്ഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. സര്‍ക്കാരിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ജനുവരി 4ന് കേസ് വീണ്ടും പരിഗണിക്കും.

Top