കൊച്ചി: കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയപള്ളി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഉത്തരവിന് തടഞ്ഞു. ജനുവരി എട്ടാം തീയ്യതിക്കകം പള്ളി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് നടപ്പാക്കുന്നത് നിര്‍ത്തിവെക്കാനാണ് ഡിവിഷന്‍ ബഞ്ചിന്റെ നിര്‍ദ്ദേശം. സര്‍ക്കാര്‍ പള്ളി ഏറ്റെടുത്തില്ലെങ്കില്‍ സിആര്‍പിഎഫ് ഏറ്റെടുക്കണമെന്നായിരുന്നു സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്.
ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബഞ്ച് നടപടി. കോടതിയലക്ഷ്യ കേസില്‍ മറ്റ് നിര്‍ദ്ദശങ്ങള്‍ പാസാക്കാന്‍ സിംഗിള്‍ ബഞ്ചിന് കഴിയുമോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി അടുത്ത വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു.