കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള നടപടികള്‍ ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു

കൊച്ചി: കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള സിംഗിള്‍ ബഞ്ച് ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഒരാഴ്ചത്തേക്കു താല്‍ക്കാലികമായി തടഞ്ഞു. വിധി നടപ്പാക്കുന്നത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

സിംഗിള്‍ ബഞ്ച് വിധി നടപ്പാക്കാന്‍ കാലതാമസം ഉണ്ടാക്കിയതിന് ജില്ലാ കളക്ടര്‍ എസ് സുഹാസിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഇന്ന് ഉച്ചയ്ക്ക് 1.45നു സിംഗിള്‍ ബെഞ്ച് വിധി പറയാനിരിക്കെ ആണു തുടര്‍നടപടികള്‍ ഒരാഴ്ചത്തേക്കു തടഞ്ഞിരിക്കുന്നത്. ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് വി.ജി. അരുണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

Top