മൂന്നാര്‍: കൊട്ടക്കമ്പൂര്‍ ഭൂമി വിവാദത്തില്‍ വിശദീകരണം നല്‍കാന്‍ ഇടുക്കി എംപി ജോയിസ് ജോര്‍ജ്ജിന് ദേവികുളം സബ് കലക്ടറുടെ നോട്ടീസ്. ജൂലൈ 24 ന് ഹാജരാകണമെന്നാണ് നിര്‍ദേശം.
നേരത്തെ, എംപിക്കെതിരായ റിപ്പോര്‍ട്ട് തള്ളിയിരുന്ന കലക്ടര്‍ പുന:പരിശോധന നടത്താന്‍ സബകല്കടര്‍ വി ആര്‍ പ്രേംകുമാറിനോട് നിര്‍ദേശിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് സബ്കലക്ടര്‍ നോട്ടീസ് നല്‍കിയത്. എംപിയുടെയും കുടംബത്തിന്റെയും ഭാഗം കേള്‍ക്കാതെ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കലക്ടര്‍ ജി. ആര്‍ ഗോകുല്‍ തള്ളിയിരുന്നത്.
മാത്രമല്ല, എംപിക്കെതിരായ പരാതി ആദ്യഘട്ടം മുതല്‍ അന്വേഷിക്കണമെന്നും കലക്ടര്‍ സബ്കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.