മൂന്നാര്‍: ആദിവാസികളുടെ ഭൂമി കൈയ്യേറിയെന്ന ആരോപണം മൂന്നാര്‍ എഎസ്പി അന്വേഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം.
ഭൂമിയിടപാട് കേസില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി നിരീക്ഷണം.
ജോയ്‌സ് ജോര്‍ജ് എം.പിക്കെതിരായ അന്വേഷണ പുരോഗതിയില്‍ കോടതി അതൃപ്തി അറിയിച്ചു. ജോയിസ് ജോര്‍ജും അച്ഛനും സഹോദരങ്ങളും കേസിലെ പ്രതികള്‍.