കൊല്ലം: കൊല്ലം കൊട്ടാരക്കര ചെങ്ങമനാട് അമ്മയെ മകന്‍ നടുറോഡില്‍ കുത്തിക്കൊന്നു. തലവൂര്‍ സ്വദേശി മിനിമോളാണ് മരിച്ചത്. മകന്‍ ജോമോനെ (30) പൊലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. മാനസിക വെല്ലുവിളിയുള്ള മിനിമോളെ കലയപുരത്തെ ആശ്രയ കേന്ദ്രത്തില്‍ നിന്ന് ബൈക്കില്‍ വിളിച്ചിറക്കി കൊണ്ടുപോയ ശേഷമായിരുന്നു കൊലപാതകം.
അമ്മയ്ക്ക് നിത്യ ശാന്തി നല്‍കാന്‍ കൃത്യം നടത്തിയതെന്നാണ് വെല്‍ഡിംഗ് തൊഴിലാളി കൂടിയായ ജോമോന്റെ മൊഴി. കത്തി ഉപയോഗിച്ച് നിരവധി തവണ അമ്മയെ കുത്തിയ ജോമോന്‍ ലോറിയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്തി പൊലീസിനെ ഏല്‍പിക്കുകയായിരുന്നു. ജോമോനും മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.