കോട്ടയം: കനത്ത മഴയില്‍ കോട്ടയം ജില്ലയിലെ കൂട്ടിക്കലും ഇടുക്കി ജില്ലയിലെ കൊക്കയാറ്റിലും ഉരുള്‍പൊട്ടല്‍.
ഉരുള്‍പൊട്ടലില്‍ നിരവധി ക്യഷിയിടങ്ങള്‍ നശിച്ചു, അഞ്ചോളം വീടുകള്‍ക്ക് കേടുപാടുകളും സംഭവിച്ചു.
മേഖലയിലെ ഗതാഗത, വൈദ്യുതി ബന്ധങ്ങള്‍ താറുമാറായി.
മലവെള്ളപാച്ചിലില്‍ മുണ്ടക്കയം-ഇളംകാട് റോഡ് ഒലിച്ച് പോയി.
വെള്ളം കയറിയതിനെ തുടര്‍ന്ന് രാത്രിയില്‍ മുണ്ടക്കയം-ഇളംകാട് റൂട്ടിലും ഏരുമേലി-മുണ്ടക്കയം പാതയിലും ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു.
മണിമലയാര്‍ കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് ജനങ്ങള്‍ ഭീതിയോടെയാണ് വീടുകളില്‍ കഴിഞ്ഞത്.
മുറിഞ്ഞപുഴ, കുട്ടിക്കാനം റോഡില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ദേശീയപാതയിലും ഗതാഗതം സ്തംഭിച്ചു.
ഏലപ്പാറ-വാഗമണ്‍ പാതിയിലും മണ്ണിടിച്ചില്‍ ഉണ്ടായി.
ഉരുള്‍ പൊട്ടിയ സ്ഥലങ്ങളില്‍ പൊലിസും അഗ്‌നിശമന സേനയും ചേര്‍ന്ന് അവസരോചിത ഇടപെടല്‍ നടത്തിയിരുന്നു.