തിരുവനന്തപുരം: കോട്ടയം കളക്ടറായി പി.കെ. സുധീര്‍ ബാബുവിനെ നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഹയര്‍സെക്കന്ററി ഡയറക്ടറായി അദ്ദേഹം സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.
അതേസമയം കോട്ടയം കളക്ടറായിരുന്ന ബി.എസ്.തിരുമേനിയെ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി മാറ്റി നിയമിക്കാനാണ് തീരുമാനം. എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ കമ്മീഷണറുടെ അധിക ചുമതല കൂടി അദ്ദേഹത്തിന് നല്‍കും.