കോട്ടയം: തമിഴ്‌നാട്ടില്‍ നിന്നും മുട്ടയുമായി എത്തി തിരികെ പോയ ലോറി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട പത്തു പേരെ കോട്ടയത്തു നിരീക്ഷണത്തിലാക്കി.
ഇയാള്‍ മുട്ട നല്‍കിയ അയര്‍ക്കുന്നം, സംക്രാന്തി, കോട്ടയം എന്നിവിടങ്ങിളിലെ കടകള്‍ അടപ്പിച്ചു. തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ നിന്നും മേയ് മൂന്നിനാണ് ഇയാള്‍ മുട്ടയുമായി കോട്ടയത്തു എത്തിയത്. പിന്നീട് നാലിനാണ് ഇയാള്‍ മടങ്ങിപ്പോയത്.
തമിഴ്‌നാട്ടിലെ വെണ്ണണ്ടൂര്‍ ചെക്ക്‌പോസ്റ്റില്‍ വച്ച് ഇയാളെ പരിശോധനയ്ക്കു വിധേയനാക്കിയിരുന്നു. ഇവിടെ ശേഖരിച്ച സാമ്പിളിന്റെ ഫലമാണ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ഇയാള്‍ ഇപ്പോള്‍ നാമക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.