കോട്ടയം: കോട്ടയത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിനെ തുടര്‍ന്ന് ഭാര്യവീട്ടുകാര്‍ തട്ടികൊണ്ട് പോയ കോട്ടയം സ്വദേശി കെവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് സിഎസ്ഡിഎസ് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ ഉപേക്ഷിച്ചു. പൊലീസിന്റെയും വിവിധ സംഘടനകളുടെയും ആഭ്യര്‍ഥന മാനിച്ചാണ് സംസ്ഥാന ഹര്‍ത്താല്‍ വേണ്ടെന്ന് വച്ചതെന്ന് സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷ് പറഞ്ഞു. എന്നാല്‍ കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.