ലോക്ക്ഡൗണ്‍ ഇളവ്; ഏപ്രില്‍ 21 മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കും

കോട്ടയം: ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ ഏപ്രില്‍ 21 മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കും. രാവിലെ 7 മുതല്‍ വൈകുന്നേരം ഏഴ് വരെ ഹോട്ടലുകളും രാവിലെ 9 മുതല്‍ 6 വരെ തുണിക്കടകളും പ്രവര്‍ത്തിക്കും.

കാറിലും ഓട്ടോറിക്ഷയിലും ഡ്രൈവറെ കൂടാതെ രണ്ടു പേര്‍ക്ക് യാത്ര ചെയ്യാം. എന്നാല്‍ യാത്ര ജില്ലക്കുള്ളില്‍ മാത്രമായിരിക്കും. കെഎസ്ആര്‍ടിസി യാത്രകളെപ്പറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. പൊതുപരിപാടികളില്‍ നിരോധനം തുടരും. അതേ സമയം മരണം, വിവാഹം പോലുള്ള ചടങ്ങുകളില്‍ പരമാവധി 20 ആളുകള്‍ക്ക് പങ്കെടുക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

Top