kottayam-ernakulam train regulation

train

കോട്ടയം : പിറവം റോഡിനും കുറുപ്പന്തറയ്ക്കുമിടെ ഇരട്ടപ്പാതയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും കമ്മിഷനിങ്ങും നടക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിനു ഇന്ന് പകല്‍
നിയന്ത്രണമേര്‍പ്പെടുത്തി.

കൊല്ലത്തുനിന്നു തുടങ്ങുന്നതും അവിടെ അവസാനിപ്പിക്കുന്നതുമായ നാലു പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. പുനലൂര്‍–ഗുരുവായൂര്‍ ഭാഗികമായി റദ്ദാക്കി. എട്ട് എക്‌സ്പ്രസുകള്‍ ആലപ്പുഴ വഴി തിരിച്ചുവിട്ടു.

എറണാകുളം ജംക്ഷനില്‍ നിന്നു പുലര്‍ച്ചെ 05.25നു പുറപ്പെടുന്ന കൊല്ലം മെമു (66307), 11.10ന്റെ കൊല്ലം–എറണാകുളം മെമു (66308) എന്നിവ റദ്ദാക്കി. കൊല്ലത്തുനിന്നു രാവിലെ 08.50നു പുറപ്പെട്ട് ആലപ്പുഴ വഴി എറണാകുളത്തെത്തുന്ന മെമു (66302), 2.40ന്റെ എറണാകുളം–കൊല്ലം മെമു (66301), എറണാകുളം–കായംകുളം (56387), കായംകുളം–എറണാകുളം (56388) എന്നിവയും റദ്ദാക്കി.

ഗുരുവായൂര്‍–പുനലൂര്‍ പാസഞ്ചര്‍ (56365), പുനലൂര്‍–ഗുരുവായൂര്‍ പാസഞ്ചര്‍ (56366) എന്നിവ ഇടപ്പള്ളിക്കും ഗുരുവായൂരുനുമിടെ മാത്രമേ സര്‍വീസ് നടത്തൂ.

കോട്ടയം വഴിയുള്ള എക്‌സ്പ്രസുകളില്‍ നാഗര്‍കോവില്‍–മംഗളൂരു പരശുറാം (16650), കൊച്ചുവേളി–ഹൈദരാബാദ് ശബരി (17229), കന്യാകുമാരി–മുംബൈ സിഎസ്ടി (16382), തിരുവനന്തപുരം–ന്യൂഡല്‍ഹി കേരള (12625) എന്നിവ ആലപ്പുഴ വഴി തിരിച്ചുവിടും.

കണ്ണൂര്‍–തിരുവനന്തപുരം ജനശതാബ്ദി (12081), ന്യൂഡല്‍ഹി–തിരുവനന്തപുരം കേരള (12626), ഹൈദരാബാദ്–കൊച്ചുവേളി ശബരി (17230), മംഗളൂരു–നാഗര്‍കോവില്‍ പരശുറാം (16649) എന്നിവയും ആലപ്പുഴ വഴി പോകും.

12.40നു തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന കന്യാകുമാരി–ബെംഗളൂരു ഐലന്‍ഡ് (16525) കോട്ടയം വഴി സര്‍വീസ് നടത്തുമെങ്കിലും കോട്ടയത്തു 30 മിനിറ്റ് പിടിച്ചിടും.

8.35നുള്ള കൊല്ലം–കോട്ടയം പാസഞ്ചര്‍ (56394) പതിവുപോലെ സര്‍വീസ് നടത്തും

Top