കോട്ടയം: ദളിത് വിദ്യാര്‍ഥികള്‍ക്കു നേരെ സി.പി.എം, എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എന്നീ സംഘടനകള്‍ അക്രമം നടത്തുവെന്നാരോപിച്ച് കോട്ടയം ജില്ലയില്‍ സി.എസ്.ഡി.എസ(ചേരമ സാംബവ ഡെവലപ്‌മെന്റ് സൊസൈറ്റി) ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.
കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞു. ജില്ലയില്‍ പലയിടങ്ങളിലും വാഹനങ്ങള്‍ തടയുന്നുണ്ട്. ഇതേ തുടര്‍ന്ന് സര്‍വീസുകള്‍ നിര്‍ത്തി വെക്കുന്നതായി അധികൃതര്‍ അറിയിച്ചു.
പോലീസ് സംരക്ഷണത്തില്‍ കെ.എസ്.ആര്‍.ടി.സി. ഭാഗീകമായി സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഓര്‍ഡിനറി സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
സി.എസ്.ഡി.എസ്. ശക്തികേന്ദ്രമായ ജില്ലയുടെ കിഴക്കന്‍ ഭാഗങ്ങളിലും നഗരത്തിലും പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നുണ്ട്.
എം.ജി. സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ഥിയെ മര്‍ദിച്ചതും അധ്യാപികയോട് മോശമായി പെരുമാറിയതും മറ്റും ചൂണ്ടിക്കാട്ടിയാണ് സി.എസ്.ഡി.എസ്. പ്രതിഷേധം. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍