കോട്ടയം ∙ കോട്ടയം മെഡിക്കൽ കോളജിൽ ചികില്‍സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ ഡോക്ടർമാർക്ക് ഒരു പിഴവും പറ്റിയിട്ടില്ലെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകി.സംഭവം വിവാദമായതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ റിപ്പോര്‍ട്ട് തേടിയിരുന്നു.
പിആര്‍ഒയുടെ ഭാഗത്തുനിന്ന് ആശയമവിനിമയത്തിലുണ്ടായ വീഴ്ചയാണ് പ്രശ്നങ്ങള്‍ക്കു കാരണം. വെന്റിലേറ്റർ ഒഴിവുണ്ടോയെന്നു അന്വേഷിക്കാതെ രോഗിയെ മെഡിക്കൽ കോളജിൽ എത്തിച്ച കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിക്കും പിഴവ് സംഭവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.