കോട്ടയം: ലോകകപ്പില്‍ അര്‍ജന്റീന തോറ്റതിന്റെ വിഷമത്തില്‍ മനംനൊന്ത് ആത്മഹത്യാ കുറിപ്പ് എഴുതിവച്ച ശേഷം കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഏറ്റൂമാനൂര്‍ കൊറ്റത്തില്‍ പി.വി. അലക്‌സാണ്ടറുടെ മകന്‍ ഡിനു അലക്‌സി (30)ന്റെ മൃതദേഹമാണ് കോട്ടയം ഇല്ലിക്കല്‍ പാലത്തിനു സമീപം മീനച്ചിലാറ്റില്‍ കണ്ടെത്തിയത്. വെള്ളി പുലര്‍ച്ചെ മുതലാണു ദീനുവിനെ കാണാതായത്.