കോട്ടയംവഴിയുള്ള തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം ; പാസഞ്ചറുകളും മെമുവും റദ്ദാക്കി

train

കോട്ടയം: ചിങ്ങവനം-ചങ്ങനാശ്ശേരി ഇരട്ടപ്പാതയിലെ സിഗ്‌നല്‍ സംവിധാനവും പാളങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന പണികള്‍ (ഇന്റര്‍ലോക്കിങ്) തുടങ്ങിയതിനാല്‍ കോട്ടയംവഴിയുള്ള തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.. ചില വണ്ടികള്‍ മാത്രമേ ഇതുവഴി കടത്തിവിടുകയുള്ളു. 11 വണ്ടികള്‍ ആലപ്പുഴ വഴിയായിരിക്കും കടത്തിവിടുക. പാസഞ്ചറുകളും മെമുവും റദ്ദാക്കി. കുറെ വണ്ടികള്‍ വൈകിയോടിക്കും. ശബരിമല തീര്‍ഥാടകര്‍ക്കായി രണ്ടു വണ്ടികള്‍ അധികം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 23 വരെയാണ് നിയന്ത്രണമെന്ന് റെയില്‍വേ അറിയിച്ചു.

തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്‌സ്പ്രസ്(17229), ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ്(12626), നാഗര്‍കോവില്‍-മംഗലാപുരം പരശുറാം എക്‌സ്പ്രസ്(16650), കന്യാകുമാരി-മുംബൈ ജയന്തി ജനത എക്‌സ്പ്രസ്(16382), കൊച്ചുവേളി ലോകമാന്യതിലക് എക്‌സ്പ്രസ്(12202), കൊച്ചുവേളി ഡെറാഡൂണ്‍ പ്രതിവാര എക്‌സ്പ്രസ്(22659 വെള്ളിയാഴ്ച), ബെംഗളൂരു-കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ്(16526), കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്(12081), ഹസ്രത്ത് നിസാമുദ്ദീന്‍ തിരുവനന്തപുരം എക്‌സ്പ്രസ്(22654), ഡെറാഡൂണ്‍ കൊച്ചുവേളി എക്‌സ്പ്രസ്(22660), വിശാഖപട്ടണം-കൊല്ലം പ്രതിവാര എക്‌സ്പ്രസ്(18567 വെള്ളിയാഴ്ച) എന്നിവ ആലപ്പുഴ വഴിേയാടും. ഇവയ്ക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ചേര്‍ത്തല എന്നീ സ്റ്റേഷനുകളില്‍ ഓരോ മിനിറ്റും ആലപ്പുഴ, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ രണ്ടുമിനിറ്റും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

കൊല്ലം-കോട്ടയം പാസഞ്ചര്‍(56394), കോട്ടയം-കൊല്ലം പാസഞ്ചര്‍(56393), എറണാകുളം-കായംകുളം പാസഞ്ചര്‍(56387കോട്ടയം വഴി), കായംകുളം- എറണാകുളം പാസഞ്ചര്‍(56388കോട്ടയം വഴി), എറണാകുളം-കായംകുളം പാസഞ്ചര്‍(56381ആലപ്പുഴ വഴി), കായംകുളം-എറണാകുളം പാസഞ്ചര്‍(56382 ആലപ്പുഴ വഴി), എറണാകുളം-ആലപ്പുഴ പാസഞ്ചര്‍(56303), മെമു വണ്ടികളായ കൊല്ലം -എറണാകുളം(66300, 66307കോട്ടയം വഴി), എറണാകുളം-കൊല്ലം(66301, 66308കോട്ടയം വഴി) എന്നീ ട്രെയിുകള്‍ റദ്ദാക്കിയിട്ടുണ്ട്.

ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍(56365), പുനലൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍ (56366), കായംകുളം എന്നിവ എറണാകുളത്തുനിന്ന് പുറപ്പെടുകയും യാത്ര അവസാനിപ്പിക്കുകയും ചെയ്യും. ആലപ്പുഴ വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചര്‍(56380) ആലപ്പുഴ വരെയേ ഉണ്ടാകൂ.

14, 19, 20, 23 തീയതികളില്‍ 10 മണിക്ക് കൊല്ലത്തുനിന്ന് പുറപ്പെടേണ്ട കൊല്ലം കാക്കിനഡ(07212) പ്രത്യേക തീവണ്ടി, 21ലെ കൊല്ലം വിജയവാഡ (07214) പ്രത്യേക വണ്ടി, 17ാം തീയതിയിലെ കൊല്ലം-വിശാഖപട്ടണം(08516) എന്നീ തീവണ്ടികള്‍ രണ്ടുമണിക്കൂര്‍ വൈകി 12ന് പുറപ്പെടും. കന്യാകുമാരി-മുംബൈ ജയന്തി എക്‌സ്പ്രസ്(16382) 13, 14, 15, 18, 20 തീയതികളില്‍ കൊല്ലത്തിനും ചിങ്ങവനത്തിനുമിടയില്‍ രണ്ടുമണിക്കൂറും 16, 17, 19, 21, 23 തീയതികളില്‍ ഒന്നരമണിക്കൂറും പിടിച്ചിടും. തിരുവനന്തപുരം-ന്യൂഡല്‍ഹി എക്‌സ്പ്രസ് വെള്ളിയാഴ്ച ചെങ്ങന്നൂരില്‍ 45 മിനിറ്റും 22ന് ഒരുമണിക്കൂര്‍ പത്തുമിനിറ്റ് തിരുവല്ലയിലും നിര്‍ത്തിയിടും. ചെന്നൈ സെന്‍ട്രല്‍കൊല്ലം സ്‌പെഷ്യല്‍ (06049) 22ന് അഞ്ചുമണിക്കൂര്‍ കോട്ടയത്ത് പിടിച്ചിടുമെന്നും അറിയിച്ചു.

അതേസമയം ശബരി എക്‌സ്പ്രസില്‍ ടിക്കറ്റെടുത്ത ശബരിമല തീര്‍ഥാടകര്‍, ദീര്‍ഘദൂര യാത്രക്കാര്‍ എന്നിവരുടെ സൗകര്യത്തിനായി ഈ ദിവസങ്ങളില്‍ പ്രത്യേക പാസഞ്ചര്‍ ട്രെയിനുകള്‍ അനുവദിച്ചിട്ടുണ്ട്. 10.45ന് കോട്ടയത്തുനിന്ന് പുറപ്പെടുന്ന പാസഞ്ചര്‍ എറണാകുളത്ത് 12.05ന് എത്തും. ന്യൂഡല്‍ഹിതിരുവനന്തപുരം കേരള എക്‌സ്പ്രസ്(12626), ജനശതാബ്ദി എക്‌സ്പ്രസ്(12081) എന്നീ വണ്ടികളിലെ യാത്രക്കാര്‍ക്കായി എറണാകുളത്തുനിന്ന് 12.30ന് കായംകുളം പാസഞ്ചര്‍(56387) പുറപ്പെടും.

Top