കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി പ്രാദേശിക നേതാവ് ജോസ് പ്രകാശ് അറസ്റ്റില്‍. പാര്‍ട്ടിയുടെ കോട്ടയം ഞീഴുര്‍ പഞ്ചായത്ത് കമ്മിറ്റി അംഗമാണ് ഇദ്ദേഹം.
രണ്ട് വര്‍ഷമായി പീഡനത്തിനിരയായതായി പെണ്‍കുട്ടി മൊഴി നല്‍കി. മാത്രമല്ല പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് ജോസ് പ്രകാശിനെ അറസ്റ്റ് ചെയ്തത്.
സംഭവത്തെത്തുടര്ന്ന് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.