കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ നേഴ്‌സുമാരെ വാടക വീട്ടില്‍ നിന്നും ഇറക്കി വിട്ടു. കൊറോണ ബാധിതരെ പരിചരിച്ച മൂന്ന് മെയില്‍ നഴ്‌സുമാരെമാരെയാണ് രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ് വീട്ടുടമ ഇറക്കി വിട്ടത്.
അതേസമയം,താമസ സൗകര്യം ഒരുക്കാനാകില്ലെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ പറഞ്ഞു. ആയതിനാല്‍ ഇവര്‍ കൊറോണ വാര്‍ഡിന് മുകളിലത്തെ പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിലാണ് താമസിക്കുന്നത്.