കോട്ടയം: അച്ചാറെന്ന വ്യാജേന കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍.കോട്ടയം സ്വദേശികളായ അനന്തു, അഭിജിത്ത്, ആല്‍ബി എന്നിവരാണ് അറസ്റ്റിലായത്.
ഖത്തറിലേക്ക് പാര്‍സലായി അയയ്ക്കുന്നതിന് എറണാകുളത്തെ കൊറിയര്‍ ഏജന്‍സിയില്‍ എത്തിയപ്പോഴാണ് ഇവര്‍ എക്‌സൈസിന്റെ പിടിയിലാകുന്നത്.
കഞ്ചാവ് പ്ലാസ്റ്റിക് കവറിലാക്കി കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞ ശേഷം അച്ചാര്‍ കുപ്പിയില്‍ അടച്ചാണ് ഇവര്‍ കൊറിയര്‍ ഓഫീസിലെത്തിയത്. ഖത്തറിലുള്ള സുഹൃത്ത് ബാദുഷയുടെ മേല്‍വിലാസമാണ് ഏജന്‍സിയില്‍ നല്‍കിയത്. മുന്‍പും ഇത്തരത്തില്‍ കഞ്ചാവ് അയച്ചിട്ടുണ്ടെന്ന് ഇവര്‍ വെളിപ്പെടുത്തി.