സഭാതര്‍ക്കത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരെ ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: സഭാതര്‍ക്കത്തിലെ മൃതദേഹ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട് നിയമനിര്‍മ്മാണം നടത്തിയ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭയിലെ യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറസ്. ഭരിക്കുന്ന സര്‍ക്കാരുകള്‍ ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിച്ചുവേണം പ്രവര്‍ത്തിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

‘മൃതദേഹം സംസ്‌കരിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് കേരളത്തിലെ എല്ലാ സഭകളെയും ബാധിച്ചു. ദൈവമില്ലാത്തവര്‍ ദൈവത്തെ നിര്‍വചിക്കുകയായിരുന്നു. ആര്‍ക്കും എവിടെയും മൃതദേഹം സംസ്‌കരിക്കാവുന്ന അവസ്ഥ ദൂരവ്യാപക പ്രത്യാഘാതമുണ്ടാകും. ഇപ്പോള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ വ്യക്തതയില്ല. ഇതിനെതിരെ നിയമപരമായി മുന്നോട്ട് നീങ്ങുമെന്നും ഓര്‍ത്തഡോക്‌സഭ പറഞ്ഞു.

മാത്രമല്ല സുപ്രീംകോടതി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നല്‍കിയ അവകാശം ഓര്‍ഡിനന്‍സ് ഹനിക്കുകയാണെന്നും ചിലരെ തൃപ്തിപ്പെടുത്താനാണ് ഓര്‍ഡിനന്‍സ് കൊണ്ട് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top