കോട്ടയം: സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ തിരുവല്ലയില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടയാള്‍ക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരണം. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കുന്നതിനിടെയാണ് ചെങ്ങന്നൂര്‍ സ്വദേശി മരണപ്പെട്ടത്. ഇയാള്‍ കൊറോണ ലക്ഷണങ്ങളുമായി നിരീക്ഷണത്തില്‍ കഴിയുന്ന ആളുടെ പിതാവാണ്. ഇതോടെയാണ് ഇദ്ദേഹത്തിന് കൊറോണ ആയിരുന്നോ എന്ന സംശയം ഉയര്‍ന്നത്.
നിലവിലെ സാഹചര്യത്തില്‍ പ്രോട്ടോകള്‍ അനുസരിച്ച് ഇയാളുടെ സാമ്പിള്‍ ഒരിക്കല്‍ കൂടി പരിശോധനയ്ക്ക് അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മാത്രമല്ല ആദ്യഫലം നെഗറ്റീവാണെങ്കിലും ഇദ്ദേഹത്തിന്റെ സംസ്‌കാരം കൊറോണ പ്രോട്ടോകോള്‍ പ്രകാരം മാത്രമേ നടത്തൂ എന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കോട്ടയത്ത് കൊറോണ വൈറസ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്നയാള്‍ മരിച്ചു. രണ്ടാം ഘട്ടത്തില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ചെങ്ങളം സ്വദേശി ശശീന്ദ്രനാണ് മരിച്ചത്. എന്നാല്‍ കൊറോണയല്ല, പക്ഷാഘാതമാണ് മരണ കാരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇയാളുടെ സാമ്പിള്‍ കൊറോണ പരിശോധനയ്ക്ക് അയക്കുമെന്നും ആരോഗ്യവകുപ്പ് കൂട്ടിച്ചേര്‍ത്തു.
കൊറോണയെ തുടര്‍ന്ന് ചെങ്ങളം സ്വദേശികളായ രണ്ട് പേര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിലവില്‍ ചികിത്സയിലാണ്.