കൊച്ചി: കൊല്ലം കൊട്ടിയം സ്വദേശി റംസി ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദ്, ഭര്‍ത്താവ് വടക്കേവിള സ്വദേശി അസറുദ്ദീന്‍ എന്നിവര്‍ക്ക് അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.
കൊല്ലം സെഷന്‍സ് കോടതി ഇക്കഴിഞ്ഞ 10നാണ് ഇവര്‍ക്ക് ജാമ്യം നല്‍കിയത്. അസറുദ്ദീന്റെ സഹോദരന്‍ ഹാരിസാണ് റംസിയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം ചെയ്തത്. ഇയാള്‍ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതറിഞ്ഞ് സെപ്റ്റംബര്‍ 3ന് യുവതി തൂങ്ങിമരിച്ചെന്നാണു കേസ്.
ഒളിവില്‍ പോയ ഹാരിസിനെ സെപ്റ്റംബര്‍ 7ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാഹത്തില്‍ നിന്നു പിന്മാറാന്‍ ലക്ഷ്മിയും ഭര്‍ത്താവും റംസിയെ നിര്‍ബന്ധിച്ചതായി സര്‍ക്കാര്‍ ആരോപിച്ചു.