റംസിയുടെ ആത്മഹത്യ; ലക്ഷ്മി പ്രമോദിന്‌റെ ജാമ്യം റദ്ദാക്കണമെന്ന് കുടുംബം

കൊല്ലം: വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതിനെത്തുടര്‍ന്ന് കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത കേസില്‍ സീരില്‍ നടി അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റംസിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. സീരിയല്‍ നടി ലക്ഷ്മി പ്രമോദ്, ഭര്‍ത്താവ് അസറുദ്ദീന്‍, ഭര്‍തൃമാതാവ് ആരിഫ ബീവി എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നും ഇവരെ അറസ്റ്റ് ചെയ്യണമെന്നുമാണ് ഹര്‍ജി.

ലക്ഷ്മി പ്രമോദ് അടക്കമുള്ള മൂന്ന് പേര്‍ക്ക് ഇക്കഴിഞ്ഞ തിങ്കളാഴ്ച കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു.അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഒക്ടോബര്‍ 15-ന് മുമ്പ് ഹാജരാകണം, അറസ്റ്റ് രേഖപ്പെടുത്തിയാല്‍ 30000 രൂപയുടെ ബോണ്ടിന്മേലും രണ്ടുപേരുടെ ജാമ്യത്തിലും വിടണം, സംസ്ഥാനം വിട്ടുപോകാനോ സാക്ഷികളെ സ്വാധീനിക്കാനോ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

Top