കൊച്ചി: വൈദികന്‍ പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസിലെ മറ്റു നാലുപ്രതികളും കീഴടങ്ങണമെന്ന് ഹൈക്കോടതി.
ഫാ. തോമസ് തേരകം സിസ്റ്റര്‍ ബെറ്റി ജോസ്, സിസ്റ്റര്‍ ഒഫീലിയ, തങ്കമ്മ എന്നിവരോടാണ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടത്. ചുമത്തപ്പെട്ട പ്രധാനകുറ്റം നിലനില്‍ക്കുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇവര്‍ക്ക് കീഴടങ്ങാന്‍ അഞ്ചുദിവസം സമയം അനുവദിച്ചു. ചോദ്യം ചെയ്യലിനുശേഷം ജാമ്യം അനുവദിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.