കണ്ണൂര്‍: കൊട്ടിയൂരില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതിയായ വൈദികനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നാലുദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്.
തലശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ പ്രതിഭാഗത്തിന്റേയും പ്രോസിക്യൂഷന്റേയും വാദം കേട്ടശേഷമാണ് പൊലീസ് കസ്റ്റഡി അനുവദിച്ചത്.
കൂട്ടുപ്രതികളായ ഒന്‍പതുപേര്‍ക്ക് കേസുമായുള്ള ബന്ധം സംബന്ധിച്ച് തെളിവ് ശേഖരിക്കുനന്തിനാണ് കസ്റ്റഡിയില്‍ വാങ്ങിയത്.
ലാപ്‌ടോപും മുറിയിലെ മറ്റുപകരണങ്ങളും വൈദികന്റെ സാന്നിധ്യത്തില്‍ പൊലീസ് പരിശോധനക്ക് വിധേയമാക്കും.