കണ്ണൂര്‍: കൊട്ടിയൂരില്‍ വൈദികന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയ കേസില്‍ ശിശുക്ഷേമ സമിതിക്കും അനാഥാലയത്തിനും വീഴ്ചയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ സാമൂഹ്യനീതി വകുപ്പ് പരിശോധിക്കുന്നുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് കണക്കിലെടുത്തായിരിക്കും അനന്തര നടപടിയെന്നും മന്ത്രി വ്യക്തമാക്കി.