കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതി തങ്കമ്മ നെല്ലിയാനി കീഴടങ്ങി. കേസിലെ രണ്ടാം പ്രതിയാണ് തങ്കമ്മ. പേരാവൂര്‍ സിഐക്ക് മുമ്പാകെയാണ് കീഴടങ്ങിയത്.
ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് കീഴടങ്ങല്‍. ഫാദര്‍ റോബിനെ കുറ്റകൃത്യം മറയ്ക്കാന്‍ സഹായിച്ചെന്നാണ് ഇവര്‍ക്കെതിരായ കേസ്. കുഞ്ഞിനെ കൊണ്ടുവന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ യഥാസമയം ബന്ധപ്പെട്ടവരെ അറിയിച്ചില്ലെന്നും മറ്റുമാണ് ഇവരുടെ പേരിലുള്ള കുറ്റാരോപണം.
പീഡനക്കേസുമായി ബന്ധപ്പെട്ട് ഫാ.തേരകം അടക്കം മൂന്ന് പ്രതികള്‍ ഇന്നലെ കീഴടങ്ങിയിരുന്നു.
വയനാട് ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ ഫാ.തോമസ് ജോസഫ് തേരകവും സമിതി മുന്‍ അംഗവും കല്‍പറ്റ ഫാത്തിമ മാതാ ഹോസ്പറ്റലിലെ ശിശുരോഗ വിദഗ്ദ്ധയുമായ ഡോ. സിസ്റ്റര്‍ ബെറ്റി, വൈത്തിരി ഹോളി ഇന്‍ഫന്റ് മേരീസ് ഗേള്‍സ് ഹോം അഡോപ്ഷന്‍ സെന്റര്‍ സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയ എന്നിവരാണ് കീഴടങ്ങിയത്.