തൃശ്ശൂര്‍ : കൊട്ടിയൂര്‍ പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയ്യാറെന്ന് മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരി. കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട മാനന്തവാടി രൂപതാ വൈദികനായിരുന്നു റോബിന്‍.
ഇരയെ വിവാഹം കഴിക്കാനും കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാനും റോബിന്‍ വടക്കുഞ്ചേരി അനുമതി തേടി. പെണ്‍കുട്ടിയും റോബിനും ഒരുമിച്ചാണ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പൊലീസിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. റോബിനെ വൈദിക വൃത്തിയില്‍ നിന്ന് സഭ പുറത്താക്കിയിരുന്നു.