തിരുവനന്തപുരം: കൊട്ടിയൂര്‍ പീഡനക്കേസിലെ എല്ലാ പ്രതികളേയും ഉടന്‍ പിടികൂടണമെന്ന് ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍.
സഭ സംഘടിതമായി കുറ്റം മറച്ചു വെയ്ക്കുകയും പ്രതികള്‍ ഒരോരുത്തരായി ഒളിവില്‍ പോവുകയും മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്താല്‍ അത് പൊലീസിന്റെ നിഷ്‌ക്രിയത്വമായി ചിത്രികരിക്കപ്പെടുമെന്നും വി എസ് പറഞ്ഞു.
വൈദികരേയും കന്യാസ്ത്രീകളെയും ഉള്‍പ്പെടെ കുറ്റ കൃത്യം മറച്ചുവെയ്ക്കാനും ക്രിമിനലുകള്‍ക്ക് ഒളിതാമസവും സൗകര്യം ഒരുക്കുകയും ചെയ്യുന്ന എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വിഎസ് ആവശ്യപ്പെട്ടു.
കൊട്ടിയൂര്‍ സംഭവത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി നേരത്തേ രംഗത്ത് വന്നിരുന്നു. വൈദികന്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് ആന്റണി അഭിപ്രായപ്പെട്ടിരുന്നു.
കേസില്‍ വൈദികന്‍ റോബിന്‍ വടക്കുഞ്ചേരി ഒഴികെയുള്ള പ്രതികള്‍ ഒളിവിലാണ്. അഞ്ച് കന്യാസ്ത്രീകള്‍ അടക്കം എട്ട് പ്രതികളാണ് കേസിലുള്ളത്.
കൊട്ടിയൂര്‍ പള്ളിയിലെ സഹായി തങ്കമ്മ, കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ടെസി ജോസഫ്, പീഡിയാട്രീഷന്‍ ഹൈദര്‍ അലി, അഡ്മിനിസ്‌ട്രേറ്റര്‍ ആന്‍സി മാത്യു, സിസ്റ്റര്‍ ലിസ് മരിയ, സിസ്റ്റര്‍ അനീറ്റ, സിസ്റ്റര്‍ ഒലീഫിയ എന്നിവര്‍ രണ്ട് മുതല്‍ എട്ടുവരെ പ്രതികളാണ്. അറസ്റ്റിലായ റോബിന്‍ ഇപ്പോള്‍ തലശ്ശേരി ജയിലില്‍ റിമാന്‍ഡിലാണ്.