കോവളം : കടല്‍ത്തീരത്ത് ഫുട്ബാള്‍ കളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
ഹാര്‍ബര്‍ റോഡില്‍ വലിയവിള മുസ്ലിം കോളനി സഫാനി മന്‍സിലില്‍ അബ്ദുല്‍ റഹ്മാന്‍ നൂര്‍ജഹാന്‍ ദമ്പതികളുടെ മകന്‍ അജ്മല്‍ഖാന്റെ (19) മൃതദേഹമാണ് കണ്ടെത്തിയത്.
അപകടത്തില്‍പ്പെട്ടതിന് ഒരുനോട്ടിക്കല്‍ മൈല്‍ അകലെ പൊങ്ങിയ മൃതദേഹം കോസ്റ്റല്‍ പൊലീസാണ് ബോട്ടില്‍ കരയ്‌ക്കെത്തിച്ചത്.
കോവളം ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിനു മുന്നിലെ വലിയ മണല്‍ ബീച്ചില്‍ ഫുട്ബാള്‍ കളിക്കിടെ കാലുകഴുകാന്‍ കടലില്‍ ഇറങ്ങിയപ്പോഴാണ് അജ്മല്‍ തിരയില്‍പ്പെട്ടത്. കോസ്റ്റ് ഗാര്‍ഡും കോവളം പൊലീസും സംയുക്ത തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
സഹോദരങ്ങള്‍ സഫാനിയ, സുധീര്‍ഖാന്‍, അംജിത് ഖാന്‍, നസീബ. വിഴിഞ്ഞം സി.ഐ: കെ.ആര്‍. ബിജു,കോവളം എസ്.ഐ അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.