പതിനഞ്ചുകാരിയെ പീഡനത്തിനിരയാക്കി ബ്രിട്ടീഷ് പൗരന്‍; പ്രതി സ്വദേശത്തേക്ക് കടന്നു

കോവളം: കോവളത്ത് പതിനഞ്ച് വയസുകാരിയെ ബ്രിട്ടീഷ് പൗരന്‍ പീഡിപ്പിച്ചതായി പരാതി. ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥന്‍ എന്ന് പരിചയപ്പെടുത്തി പ്രതി കോവളത്ത് ഒരു വീട് വാങ്ങിയിരുന്നു. ഈ വീട്ടില്‍ ജോലിക്കെത്തിയിരുന്ന കുടുംബത്തിലെ പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്.

ബ്രിട്ടീഷുകാരന് പെണ്‍കുട്ടിയോടുള്ള സമീപനത്തില്‍ സംശയം തോന്നിയ സമീപവാസികള്‍ വിഷയം ചൈല്‍ഡ് ലൈനിന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. പിന്നീട് ഇവര്‍ കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്തു.

എന്നാല്‍ കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത് അറിഞ്ഞ ബ്രിട്ടീഷ് പൗരന്‍ ഉടന്‍ തന്നെ നാട്ടിലേക്ക് കടക്കുകയായിരുന്നു. കോവളത്തുള്ള ഇയാളുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും പ്രതിയെ പിടി കൂടാനായില്ല. ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചുകഴിഞ്ഞു. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

Top