വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേടെന്ന വാര്‍ത്ത അടിസ്ഥാന രഹിതം : കെ. വാസുകി

തിരുവനന്തപുരം: കോവളത്ത് ചൊവ്വരയിലെ വോട്ടിംഗ് യന്ത്രത്തില്‍ ഗുരുതര പിഴവുണ്ടായെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ജില്ലാ ഇലക്ഷന്‍ ഓഫിസര്‍ കൂടിയായ കളക്ടര്‍ ഡോ. കെ. വാസുകി. ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുമ്പോള്‍ മറ്റൊരു സ്ഥാനാര്‍ഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണെന്നും ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു. ബൂത്തില്‍ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നതായും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

കൈപ്പത്തി അടയാളത്തില്‍ വോട്ട് ചെയ്യുമ്പോള്‍ താമര ചിഹ്നത്തിലാണ് ലൈറ്റ് തെളിഞ്ഞത്. കോവളത്ത് 151ാം നമ്പര്‍ ബൂത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. 76 പേര്‍ വോട്ട് ചെയ്തതിനു ശേഷമാണ് പിഴവ് കണ്ടെത്തിയത്. കോണ്‍ഗ്രസ്സ് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പോളിംഗ് നിര്‍ത്തി വെച്ചിരുന്നു.

Top