കൊവിഡ്; സൗദി അറേബ്യയില്‍ 1,312 പുതിയ കൊവിഡ് കേസുകള്‍ 

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് പുതിയതായി 1,312 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് ബാധിതരുടെ എണ്ണം 4,80,702 ആയി. കോവിഡ് ബാധിച്ച് 13 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുണ്ടായിരുന്നവരില്‍ 1,1290 പേര്‍ സുഖം പ്രാപിച്ചു. ഇവരില്‍ രോഗമുക്തരുടെ എണ്ണം 4,61,628 ആയി ഉയര്‍ന്നു.

ആകെ മരണസംഖ്യ 7,743 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 11,331 ആയി കുറഞ്ഞു. ഇതില്‍ 1,466 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മക്ക മേഖലയിലാണ്. കുറച്ച് ദിവസങ്ങളായി മക്കയില്‍ മുന്നൂറിന് മുകളിലാണ് പുതിയ രോഗികളുടെ പ്രതിദിന എണ്ണം. ഇന്ന് മക്കയില്‍ 373 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Top