ചെന്നൈ: കൊറോണ വൈറസ് സാധ്യത മുന്നില്‍ക്കണ്ട് ചൈനയില്‍ നിന്ന് ചെന്നൈ തീരത്തിന് സമീപത്തെത്തിയ കപ്പലിലെ രണ്ട് ജീവനക്കാര്‍ നിരീക്ഷണത്തില്‍. നാട്ടിലെത്തിയ ശേഷമുണ്ടായ പനിയെത്തുടര്‍ന്നാണ് രണ്ട് പേരെയും മാറ്റിത്താമസിപ്പിച്ച് നിരീക്ഷണ വിഭാഗത്തിലാക്കിയത്.
ഇരുവരുടെയും രക്ത സാംപിളുകള്‍ ശേഖരിച്ച് നഗരത്തിലെ ലാബില്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന 19 ജീവനക്കാരില്‍ രണ്ട് പേര്‍ക്കാണ് പനിയുള്ളതായി കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ഇവര്‍ക്ക് ശ്വാസകോശ സംബന്ധമായ മറ്റ് രോഗങ്ങളില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരെയും കപ്പലിനുള്ളില്‍ തന്നെ പ്രത്യേക മുറിയില്‍ താമസിപ്പിച്ചിരിക്കുകയാണ്. കപ്പല്‍ ഇതുവരെ ചെന്നൈ തീരത്ത് അടുപ്പിച്ചിട്ടില്ല.