കണ്ണൂര്‍: കണ്ണവത്ത് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചു. സയിദ് മുഹമ്മദ് സലാഹുദ്ദീനാണ് പരിശോധനയില്‍ രോഗം തെളിഞ്ഞത്.
തലശേരി താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് പരിശോധന നടത്തിയത്. പോസ്റ്റുമോര്‍ട്ടം അടക്കമുള്ള കാര്യങ്ങള്‍ ഫോറന്‍സിക് സര്‍ജന്‍ ഉള്‍പ്പടെയുള്ളവരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
എ.ബി.വി.പി. പ്രവര്‍ത്തകനായ ശ്യാമപ്രസാദ് വധക്കേസിലെ ഏഴാം പ്രതിയായിരുന്നു സലാഹുദ്ദീന്‍. ചൊവ്വാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. കണ്ണവത്തിനടുത്ത് കൈച്ചേരി എന്ന സ്ഥലത്തായിരുന്നു സംഭവം.
കാറില്‍ വരികയായിരുന്ന സലാഹുദ്ദീനെ ബൈക്കില്‍ പിന്തുടര്‍ന്ന സംഘം കാറില്‍ ഇടിക്കുകയായിരുന്നു. കാറ് നിര്‍ത്തി സലാഹുദ്ദീന്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. ഗുരുതരമായി വെട്ടേറ്റ സലാഹുദ്ദീന്റെ കഴുത്ത് അറ്റു തൂങ്ങിയതായാണ് വിവരം. സംഭവസ്ഥലത്തു വെച്ചു തന്നെ മരണം സംഭവിച്ചു. ശ്യാമപ്രസാദ് വധക്കേസില്‍ ജാമ്യത്തില്‍ കഴിയവേയാണ് സലാഹുദ്ദീനു നേരെ ആക്രമണമുണ്ടായത്.