തിരുവനന്തപുരം കന്റോണ്‍മെന്റ് എസ്പിക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

സെക്രട്ടേറിയേറ്റിന് മുമ്പില്‍ നടന്ന പ്രതിപക്ഷ സംഘടനകളുടെ സമരങ്ങള്‍ നേരിടുന്നതിന് മുന്‍പന്തിയിലുണ്ടായിരുന്ന ആളായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ദിവസം എടുത്ത സാമ്പിളിന്റെ ഫലം ഇന്നാണ് വന്നത്. രാവിലെ മുഖ്യമന്ത്രിക്കൊപ്പം ഗുരുദേവ പ്രതിമയുടെ അനാഛാദന ചടങ്ങിലും ഇദ്ദേഹം പങ്കെടുത്തിരുന്നു.

Top